ഒരു ചെറിയ തുടക്കം
1883-ൽ നിർമ്മാണം പൂർത്തിയായപ്പോൾ ബ്രൂക്ക്ലിൻ പാലം "ലോകത്തിലെ എട്ടാമത്തെ അത്ഭുതം" ആയി കണക്കാക്കപ്പെട്ടു. എന്നാൽ പാലത്തിന്റെ ഒരു ടവറിൽ നിന്ന് മറ്റൊന്നിലേക്ക് കെട്ടിയ ഒരു നേർത്ത കമ്പി, ഘടനയുടെ ഫലപ്രാപ്തിക്ക് അത്യന്താപേക്ഷിതമായിരുന്നു. ഒരു കൂറ്റൻ കേബിളും മറ്റ് മൂന്നെണ്ണവും ചേർത്ത് നെയ്തെടുക്കുന്നതുവരെ ആദ്യത്തെ നേർത്ത കമ്പിയിൽ അധിക വയറുകൾ ചേർത്തു. അവ പൂർത്തിയായപ്പോൾ - ലോഹം പൂശിയ അയ്യായിരത്തിലധികം കമ്പികൾ ഉള്ള - ഓരോ കേബിളും ഏറ്റവും നീളം കൂടിയ തൂക്കുപാലത്തെ ഓരോ ദിവസവും താങ്ങിനിർത്താൻ സഹായിച്ചു. ഏറ്റവും ചെറുതായി തുടങ്ങിയത് ബ്രൂക്ക്ലിൻ പാലത്തിന്റെ വലിയൊരു ഭാഗമായി മാറി.
യേശുവിന്റെ ജീവിതം വളരെ ചെറിയ രീതിയിലാണ് ആരംഭിച്ചത് - ഒരു ചെറിയ പട്ടണത്തിൽ ഒരു കുഞ്ഞ് ജനിക്കയും പുൽത്തൊട്ടിയിൽ കിടത്തുകയും ചെയ്തു.(ലൂക്കോസ് 2:7). പ്രവാചകനായ മീഖാ തന്റെ എളിയ ജനനത്തെക്കുറിച്ച് പ്രവചിച്ചു, “നീയോ, ബേത്ത്ളേഹേം എഫ്രാത്തേ, നീ യെഹൂദാസഹസ്രങ്ങളിൽ ചെറുതായിരുന്നാലും യിസ്രായേലിന്നു അധിപതിയായിരിക്കേണ്ടുന്നവന്‍ എനിക്കു നിന്നിൽനിന്നു ഉത്ഭവിച്ചുവരും; അവന്റെ ഉത്ഭവം പണ്ടേയുള്ളതും പുരാതനമായതും തന്നേ”. (മീഖാ 5:2; മത്തായി 2-ഉം കാണുക: 6). ഒരു ചെറിയ തുടക്കം, എന്നാൽ ഈ ഭരണാധികാരിയും ഇടയനും അവന്റെ പ്രശസ്തിയും ദൗത്യവും "ഭൂമിയുടെ അറ്റങ്ങൾ വരെ എത്തും" (മീഖാ 5:4) എന്നത് കാണും.
യേശു ഒരു ചെറിയ പട്ടണത്തിൽ ഒരു സാധാരണക്കാരനായി ജനിച്ചു, ഭൂമിയിലെ അവന്റെ ജീവിതം അവസാനിച്ചത് "അവൻ തന്നെത്തന്നെ താഴ്ത്തി" ഒരു "കുരിശിൽ" മരിച്ചാണ്(ഫിലിപ്പിയർ 2:8 NLT). എന്നാൽ അവന്റെ അപാരമായ ത്യാഗത്താൽ അവൻ നമുക്കും ദൈവത്തിനും ഇടയിലുള്ള വിടവ് നികത്തി-വിശ്വസിക്കുന്ന എല്ലാവർക്കും രക്ഷ നൽകുന്നു. ഈ സീസണിൽ, വിശ്വാസത്താൽ താങ്കൾക്ക് യേശുവിൽ ദൈവത്തിന്റെ മഹത്തായ സമ്മാനം ലഭിക്കട്ടെ. താങ്കൾ വിശ്വസിക്കുന്നുവെങ്കിൽ, അവൻ താങ്കൾക്കായി ചെയ്‌തിരിക്കുന്ന എല്ലാത്തിനും താഴ്‌മയോടെ അവനെ വീണ്ടും സ്തുതിക്കാം.
സന്തോഷം തിരഞ്ഞെടുക്കുക
പഴങ്ങളും പച്ചക്കറികളും വിൽക്കുന്ന ഇടനാഴിയിലൂടെ നടക്കുമ്പോൾ കീത്ത് വളരെ അസ്വസ്ഥനായിരുന്നു. അവന്റെ വിറയ്ക്കുന്ന കൈകൾ പാർക്കിൻസൺസ് രോഗത്തിന്റെ ആദ്യ ലക്ഷണങ്ങൾ കാണിച്ചുതുടങ്ങി. അവന്റെ ജീവിതനിലവാരം ഇടിഞ്ഞുതാഴാൻ തുടങ്ങിയിട്ട് എത്രനാൾ ആയെന്നറിയാമോ? അവന്റെ ഭാര്യയെയും മക്കളെയും ഇത് എത്രമാത്രം ബാധിച്ചിരിക്കുന്നു എന്നറിയാമോ? പെട്ടെന്ന് ആ ചിരിയിൽ കീത്തിന്റെ ദുഃഖം മങ്ങിപ്പോയി. ഒരു പിതാവ് തന്റെ മകനെ വീൽച്ചെയറിൽ തള്ളിക്കൊണ്ട് ഉരുളക്കിഴങ്ങിനിടയിലൂടെ നടന്നു പോകുന്നു. അവർ തമ്മിൽ പറയുകയും ചിരിക്കുകയും ചെയ്തുകൊണ്ട് നടന്നു നീങ്ങുന്നു. ആ കുട്ടിയുടെ രോഗാവസ്ഥ കീത്തിന്റേതിനേക്കാൾ മോശമായിരുന്നു. ആയിരുന്നാലും ആ പിതാവും മകനും ആവുന്നിടത്തോളം സന്തോഷം കണ്ടെത്തുകയായിരുന്നു.
ജയിലിൽ നിന്ന് എഴുതുമ്പോഴോ വീട്ടുതടങ്കലിൽ വച്ചോ തന്റെ വിചാരണയുടെ ഫലത്തിനായി കാത്തിരിക്കുമ്പോൾ, സന്തോഷവാനായിരിക്കാൻ അപ്പോസ്തലനായ പൗലോസിന് ഒരു വകയും ഇല്ലായിരുന്നു. (ഫിലിപ്പിയർ 1:12-13). അക്രമത്തിനും ക്രൂരതയ്ക്കും പേരുകേട്ട ദുഷ്ടനായ നീറോ ആയിരുന്നു ചക്രവർത്തി, അതിനാൽ പൗലോസിന് ഉത്കണ്ഠപ്പെടാൻ കാരണമുണ്ടായിരുന്നു. തന്റെ അഭാവം മുതലെടുത്ത് സ്വയം മഹത്വം നേടുന്ന പ്രസംഗകരും ഉണ്ടെന്ന് അവനറിയാമായിരുന്നു. അപ്പോസ്തലനെ തടവിലാക്കിയപ്പോൾ അവനുവേണ്ടി "പ്രശ്നം ഇളക്കിവിടാം" എന്ന് അവർ കരുതി (വാക്യം 17).
എന്നിട്ടും പൗലോസ് സന്തോഷിക്കാൻ തീരുമാനിച്ചു (വാ. 18-21), ഫിലിപ്പിയരോട് തന്റെ മാതൃക പിന്തുടരാൻ അവൻ പറഞ്ഞു: " കർത്താവിൽ എപ്പോഴും സന്തോഷിപ്പിൻ; സന്തോഷിപ്പിൻ എന്ന് ഞാൻ പിന്നെയും പറയുന്നു! (4:4). നമ്മുടെ സാഹചര്യം ഇരുണ്ടതായി തോന്നിയേക്കാം, എങ്കിലും യേശു ഇപ്പോൾ നമ്മോടൊപ്പമുണ്ട്, നമ്മുടെ മഹത്തായ ഭാവി അവൻ ഉറപ്പുനൽകുന്നു. തന്റെ കല്ലറ വിട്ടു പുറത്തുവന്ന ക്രിസ്തു, തന്നോടൊപ്പം ജീവിക്കാൻ തന്റെ അനുയായികളെ ഉയർപ്പിക്കുവാൻ മടങ്ങിവരും. ഈ പുതുവർഷം ആരംഭിക്കുമ്പോൾ, നമുക്ക് സന്തോഷിക്കാം!